Sorry, you need to enable JavaScript to visit this website.

സോഷ്യൽ മീഡിയ ആപ് ആരംഭിക്കാനൊരുങ്ങി ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്- ട്വിറ്റർ, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ മുഖ്യധാരാ സമൂഹ മാധ്യമങ്ങൾ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനാൽ സ്വന്തമായി ഒരു സോഷ്യൽ മീഡിയ ആപ് ആരംഭിക്കാനൊരുങ്ങി മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടിക്കണക്കിന് ഡോളറാണ് ഇതിനായി ട്രംപ് നിക്ഷേപിച്ചിരിക്കുന്നത്. ഫെബ്രുവരി 21 ന് ട്രൂത്ത് സോഷ്യൽ എന്ന പേരിലാണ് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അനാഛാദനം ചെയ്യാൻ ഒരുങ്ങുന്നത്. കാപിറ്റോൾ ഹിൽ കെട്ടിടത്തിന് നേരെ അക്രമം അഴിച്ചുവിട്ടതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രംപിനെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വിലക്കിയതിനുള്ള പരിഹാരമാണിത്. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്ന ശേഷം സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് ആരാധകരുമായി വീണ്ടും ബന്ധപ്പെടും. ട്രൂത്ത് സോഷ്യൽ ആപ് ഇതിനകം ആപ്പിൾ ആപ് സ്‌റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Latest News