വിരാട് കോലിയും പ്രിയങ്ക ചോപ്രയും ഇൻസ്റ്റഗ്രാമിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ ഇന്ത്യൻ സെലിബ്രിറ്റികൾ

ചെന്നൈ-സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ  നിന്ന് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാം സ്ഥാനത്ത് ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയാണ്. നടി പ്രിയങ്ക ചോപ്രയാണ് കോലി കഴിഞ്ഞാൽ ഇൻസ്റ്റയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന രണ്ടമത്തെ ഇന്ത്യൻ സെലിബ്രിറ്റി. ആഗോള തലത്തിലുള്ള പട്ടികയിൽ ഇരു താരങ്ങളും ആദ്യത്തെ 50 പേരിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ആദ്യ പത്തിലേക്ക് ഇരു താരങ്ങൾക്കും ഇടം നേടാനുമായിട്ടില്ല. നിലവിൽ 19 ാം സ്ഥാനത്താണ് കോലി. പ്രിയങ്ക ആകട്ടെ 27 ാം സ്ഥാനത്തും. കോലി ഒരു പോസ്റ്റിന് നേടുന്നത്  6,80,000 ഡോളറാണ് നേടുന്നത്. പ്രിയങ്കയാകട്ടെ ഒരു പോസ്റ്റിലൂടെ സമ്പാദിക്കുന്നത്  4,03,000 ഡോളറാണ്.  ഇരുവർക്കും പുറമെ ആദ്യ 50 പേരുടെ പട്ടികയിൽ മറ്റൊരു ഇന്ത്യൻ സെലിബ്രിറ്റിയും ഇടം പിടിച്ചിട്ടില്ല. 
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഒരു പോസ്റ്റിലൂടെ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം നേടുന്നത് 16,04,000 ഡോളറാണ്. രണ്ടമതായി അമേരിക്കൻ നടൻ ഡ്വെയിൻ ജോൺസനാണ്, ദി റോക്കിന് ഒരു പോസ്റ്റിലൂടെ ലഭിക്കുന്ന വരുമാനം 15,23,000 ഡോളറാണ്. പിന്നാലെ അരിയാനെ ഗ്രാൻഡെ, കൈയിൽ ജെന്നെർ, സെലേന ഗോമസ് എന്നിവരാണ് ആദ്യ ആറ് സ്ഥാനങ്ങളിൽ ഉള്ളത്. റൊണാൾഡോയ്ക്ക് പുറമെ ലയണൽ മെസ്സിയാണ് ആദ്യ പട്ടികയിലുള്ള മറ്റൊരു ഫുട്‌ബോൾ താരം. നിലവിൽ മെസ്സി ഏഴാം സ്ഥാനത്താണുള്ളത്. ഒരു പോസ്റ്റിന് മെസ്സി നേടുന്നത് 11,69,000 ഡോളറാണ്. മെസിക്ക് പുറമെ കിം കാർദിഷാൻ, ബിയോൺസ്, ജെസ്റ്റിൻ ബിയ്‌ബെർ, കെൻഡാൽ ജെന്നർ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയവർ.

Latest News