കൊച്ചി- പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പറമ്പില്‍ സാജുവിന്റെ മകന് അന്‍സിലാണ് (28) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ അന്‍സലിനെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് അക്രമി സംഘം വെട്ടിയത്. കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ ഫോണില്‍ വിളിച്ച് പുറത്തിറക്കിയതെന്നാണ് കരുതുന്നത്. കൊലയുടെ കാരണം വ്യക്തമല്ല.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവ സ്ഥലത്തുനിന്ന് ഒരുമൊബൈല് ഫോണ്‍ ലഭിച്ചു.






