Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് മൂന്നാം തരംഗം കൂടുതൽ  കുട്ടികളെയും സ്ത്രീകളെയും ബാധിച്ചു

ദോഹ- കോവിഡ് മൂന്നാം തരംഗം ഖത്തറിൽ കൂടുതൽ കുട്ടികളേയും സ്ത്രീകളേയും ബാധിച്ചതായി റിപ്പോർട്ട്. ആദ്യ രണ്ട് തരംഗങ്ങളിലും ഉണ്ടായിരുന്നതിലും കൂടുതൽ കുട്ടികളേയും സ്ത്രീകളെയും വിശിഷ്യ ഗർഭിണികളെ മൂന്നാം തരംഗം ബാധിച്ചിട്ടുണ്ട്. കുട്ടികൾക്കായി ദോഹ വകറ ആശുപത്രിയിലും സ്്രതീകൾക്കായി ക്യൂബൻ ഹോസ്പിറ്റലിലും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഇന്റേണൽ മെഡിസിൻ വിഭാഗം ചെയർമാൻ ഡോ.അഹമ്മദ് അൽ മുഹമ്മദ് പറഞ്ഞു. 
ദോഹ വകറ ആശുപത്രിയിലെ കുട്ടികൾക്കായുള്ള അൽ മഹാ സെന്ററിൽ 50 കിടക്കകളും മെഡിക്കൽ നിരീക്ഷണത്തിന് 24 കിടക്കകളും ഐ.സി.യുവിന് നാലു കിടക്കകളുമുണ്ട്. വേണ്ടി വന്നാൽ ഇത് 140 കിടക്കകളാക്കി ഉയർത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിൽ അതിവേഗം പടരുന്ന കോവിഡിന്റെ ഒമിക്രോൺ വകഭേദം കാരണം വർധിച്ചുവരുന്ന കോവിഡ് രോഗികളെ ഉൾക്കൊള്ളാൻ ആവശ്യമായ ആശുപത്രി കിടക്കകൾ പൊതുജനാരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. 
കമ്യൂണിക്കബിൾ ഡിസീസ് സെന്റർ (സി.ഡി.സി), ക്യൂബൻ ഹോസ്പിറ്റൽ, ഹസം മെബൈറീക്ക് ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ധാരാളം ഐ.സി.യു കിടക്കകളടക്കം സജ്ജമാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയാറെടുപ്പുകളാണ് മന്ത്രാലയം ചെയ്തു വെച്ചിട്ടുള്ളത്. ആവശ്യമായി വന്നാൽ മുൻ തരംഗങ്ങളിൽ കോവിഡ്-19 രോഗികൾക്കായി നീക്കിവെച്ചിരുന്ന മിസഈദ് ഹോസ്പിറ്റൽ, റാസ് ലഫാൻ ഹോസ്പിറ്റൽ, അൽ വക്ര ഹോസ്പിറ്റൽ തുടങ്ങിയവയും പ്രയോജനപ്പെടുത്തുമെന്ന് ഡോ.അഹമ്മദ് അൽ മുഹമ്മദ് പറഞ്ഞു.

Tags

Latest News