ധീരജ് കൊലപാതകം; സിപി ഐ എം തിരുവാതിര  കളിച്ച് ആഹ്ലാദിക്കുന്നു- കെ സുധാകരന്‍

കണ്ണൂര്- ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ മരണത്തില്‍ സിപി ഐ എം തിരുവാതിര കളിച്ച് ആഹ്ലാദിക്കുന്നെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ധീരജിന്റെ മരണത്തില്‍ സി പി ഐ എമ്മിന് ദുഖമില്ല, ആഹ്ലാദമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഡി വൈ എഫ് ഐ എസ് എഫ് ഐ നേതൃത്വത്തില്‍ നടക്കുന്ന കലാപത്തിന്റെ ഇരയാണ് ധീരജെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി .
ഇതിനിടെ ധീരജ് രാജേന്ദ്രന്റെ കൊലപാതകം കെ സുധാകരന്‍ ന്യായീകരിക്കുകയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. കെ പി സി സി പ്രസിഡന്റ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ഡി വൈ എഫ് ഐ വിമര്‍ശനം ഉന്നയിച്ചു. ഇടുക്കി കെ എഫ് ബ്രിഗേഡ് തലവനാണ് നിഖില്‍ പൈലിയെന്ന് വി കെ സനോജ് പറഞ്ഞു. നാളെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും വി കെ സനോജ് അറിയിച്ചു.അതേസമയം ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍. പ്രത്യേക സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഉന്നതതല ഗൂഢാലോചന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
 

Latest News