Sorry, you need to enable JavaScript to visit this website.

അബുദാബി കോവിഡ് യാത്രാ പ്രോട്ടോകോള്‍ ഇങ്ങനെ

അബുദാബി- കോവിഡ് -19 വകഭേദം ഒമിക്രോണ്‍ ലോകമെമ്പാടും കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്കും ചില അതിര്‍ത്തികള്‍ അടയ്ക്കുന്നതിനും കാരണമായി.

യു.എ.ഇയും നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്, സ്വദേശികള്‍ പൂര്‍ണമായി വാക്‌സിനേഷന്‍ ചെയ്തിട്ടില്ലെങ്കില്‍ യാത്ര ചെയ്യുന്നതില്‍നിന്ന് രാജ്യം വിലക്ക് ഏര്‍പ്പെടുത്തി.

2022 ജനുവരി 12 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യു.എ.ഇയിലേക്ക് യാത്ര ചെയ്യാനുള്ള നിങ്ങളുടെ ഗൈഡ് ഇതാ.

അബുദാബി

(വിവരങ്ങള്‍ ഇത്തിഹാദ് എയര്‍വേയ്സ് വെബ്സൈറ്റില്‍ നിന്ന് എടുത്തതാണ്)

ICA സ്മാര്‍ട്ട് ട്രാവല്‍ സര്‍വീസ് വഴി രജിസ്റ്റര്‍ ചെയ്യുന്നു

നിങ്ങള്‍ ഒരു സ്വദേശി അല്ലാത്തപക്ഷം, യു.എ.ഇ നിവാസികള്‍ പറക്കുന്നതിന് മുമ്പ് ICA സ്മാര്‍ട്ട് ട്രാവല്‍ സര്‍വീസ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

യു.എ.ഇയില്‍ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍:

നിങ്ങള്‍ പറക്കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യുക.

നിങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അപേ്്‌ലോഡ് ചെയ്യേണ്ടതില്ല.

UAE ക്ക് പുറത്ത് പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍:

നിങ്ങളുടെ ഫ്‌ളൈറ്റിന് അഞ്ച് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യുക.

നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ഇ മെയില്‍ വഴി നിങ്ങള്‍ക്ക് ഒരു ഝഞ കോഡ് ലഭിക്കും.

നിങ്ങള്‍ വാക്‌സിനേഷന്‍ എടുത്തിട്ടില്ലെങ്കില്‍:

നിങ്ങള്‍ പറക്കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യുക.

നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ഇമെയില്‍ വഴി നിങ്ങള്‍ക്ക് ഒരു QR കോഡ് ലഭിക്കും.

കോവിഡ് പരിശോധന: എല്ലാ എത്തിഹാദ് എയര്‍വേയ്സ് ഫ്‌ളൈറ്റിനും മുമ്പായി യാത്രക്കാര്‍ക്ക് കോവിഡ്-19 പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ഉണ്ടായിരിക്കണം. അബുദാബിയാണ് നിങ്ങളുടെ അവസാന ലക്ഷ്യസ്ഥാനമെങ്കില്‍, നിങ്ങളുടെ ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ടെസ്റ്റ് നടത്തുക. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കോവിഡ് പരിശോധന ആവശ്യമാണ്.

ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ ചില രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കു എയര്‍പോര്‍ട്ടില്‍ കയറി ആറു മണിക്കൂറിനുള്ളില്‍ എടുത്ത റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് ആവശ്യമാണ്.

എത്തിച്ചേരുമ്പോള്‍ ക്വാറന്റൈനും പരിശോധനയും:

ഗ്രീന്‍ ലിസ്റ്റ് രാജ്യം

അബുദാബി വിമാനത്താവളത്തില്‍ എത്തിച്ചേരുമ്പോള്‍ പരിശോധന.

ക്വാറന്റൈന്‍ ഇല്ല.

ആറാം ദിവസം ടെസ്റ്റ്.

മറ്റേതെങ്കിലും ലക്ഷ്യസ്ഥാനത്ത് നിന്നുള്ള സന്ദര്‍ശനം

അബുദാബി വിമാനത്താവളത്തില്‍ എത്തിച്ചേരുമ്പോള്‍ പരിശോധന.

ക്വാറന്റൈന്‍ ഇല്ല.

നാല്, എട്ട് ദിവസങ്ങളില്‍ പരിശോധന.

 

Latest News