കുത്തിവെച്ചവര്‍ക്കുള്ള ഇളവുകള്‍ കോവിഡ് മുക്തര്‍ക്കും നല്‍കി ഖത്തര്‍

ദോഹ- കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് നല്‍കിയിരിക്കുന്ന അതേ ഇളവുകള്‍  കോവിഡ് മുക്തമായവര്‍ക്കും ലഭിക്കുമെന്ന് ഖത്തര്‍ ആരോഗ്യ അധികൃതര്‍.
12 മാസത്തിനുള്ളില്‍ കോവിഡ് വന്നു സുഖപ്പെട്ടവര്‍ക്കാണ് കോവിഡ് വാക്സിനേഷന്‍ എടുത്തവര്‍ക്കുള്ള അതേ ഇളവുകള്‍ ലഭിക്കുക. ഇഹ്തെറാസ് ആപ്പിലെ ഹെല്‍ത്ത് സ്റ്റാറ്റസില്‍ കോവിഡ് വന്നു സുഖപ്പെട്ട തീയതി കാണിച്ചാല്‍ മതിയാകും.

രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ പ്രതിരോധ ശേഷിയുടെ കാലാവധി 9 മാസമാക്കി കൊണ്ടുള്ള ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വ്യവസ്ഥ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കോവിഡ് മുക്തര്‍ക്കും ബാധകമാണ്.

നിലവില്‍ 12 മാസമാണ് വാക്സിനേഷന്‍ കാലാവധി. കോവിഡ് വാക്സിന്‍ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തില്‍ അധികമായവര്‍  ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ ഫെബ്രുവരി 1 മുതല്‍ ഇഹ്തെറാസിലെ ഗോള്‍ഡന്‍ ഫ്രെയിം സ്റ്റേറ്റസ് നഷ്ടമാകും.

 

 

Latest News