Sorry, you need to enable JavaScript to visit this website.

ദുബായില്‍ ഇ സ്‌കൂട്ടറുകള്‍ക്ക് നിയന്ത്രണം വരുന്നു, പ്രായപരിധി കൂട്ടും

ദുബായ്- തോന്നുംപടി ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍വര്‍ധിപ്പിച്ചതോടെ നിയന്ത്രണങ്ങളുമായി ദുബായ്. ഇ സ്‌കൂട്ടര്‍ ഓടിക്കാനുള്ള കുറഞ്ഞ പ്രായപരിധി 16 വയസ്സാക്കാനും  ഇതരവാഹനങ്ങളുടേതിനു സമാനമായ നിയമ സംവിധാനത്തിനു രൂപം നല്‍കാനുമാണ് ആര്‍.ടി.എ തീരുമാനിച്ചിരിക്കുന്നത്.
ഇ-സ്‌കൂട്ടര്‍ ട്രാക്കുകള്‍ മറ്റു മേഖലകളിലേക്കു വ്യാപിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. നിയമം മൂന്നു മാസത്തിനകം പ്രാബല്യത്തിലാകും.

സിഗ്‌നലിംഗ് സംവിധാനമടക്കമുള്ള മുന്‍കരുതലുകള്‍ പരിഗണിക്കുന്നതിനാല്‍ ഇതര വാഹനമോടിക്കുന്നവര്‍ക്കും ഗുണകരമാകും. റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറുകള്‍ വ്യാപിച്ചതോടെ നിയമലംഘനങ്ങള്‍ വ്യാപകമായതായി ആര്‍.ടി.എ വിലയിരുത്തി.

 

 

Latest News