Sorry, you need to enable JavaScript to visit this website.

കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് കൂടുതല്‍ ഔ്ട്ട്‌സോഴ്‌സിംഗ് കേന്ദ്രങ്ങള്‍

കുവൈത്ത് സിറ്റി- ഇന്ത്യന്‍ എംബസിയുടെ ഔട്ട് സോഴ്‌സിംഗ് കേന്ദ്രങ്ങള്‍ പുതിയ സ്ഥലങ്ങളില്‍ ആരംഭിച്ചു. ഷര്‍ഖിലും ജലീബ് അല്‍ ഷുയൂഖിലും ഫഹാഹീലിലും പുതിയ ഇടങ്ങളിലേക്ക് മാറ്റിയ ഓഫിസുകള്‍ സ്ഥാനപതി സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങള്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്ന ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഉതകുമെന്ന് അംബാസഡര്‍ പറഞ്ഞു.

പാസ്‌പോര്‍ട്ട്/ വിസ/ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് പുറമെ   അറ്റസ്റ്റേഷനും ഇനി മുതല്‍ ഔട്ട് സോഴ്‌സിംഗ് കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും.

മരണവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എംബസിയില്‍ തുടരും. വിവാഹം നടത്തുന്നതിന് എംബസിയില്‍ എത്തണം. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രങ്ങള്‍ വഴിയാണ് നല്‍കുക.

ശനി മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ച 12 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 8 വരെയും വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 8 വരെയും സേവനം ലഭ്യമാകും.

 

Latest News