Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം: കുവൈത്തില്‍ ഈ നിയന്ത്രണങ്ങള്‍ ബുധന്‍ മുതല്‍

കുവൈത്ത് സിറ്റി- കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കുവൈത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ബുധനാഴ്ച പ്രാബല്യത്തിലാകും.  പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ എണ്ണം 50 ശതമാനത്തില്‍ കൂടരുതെന്നാണ് പ്രധാന നിബന്ധന.

സ്വകാര്യമേഖലയില്‍ ഡ്യൂട്ടിക്ക് അത്യാവശ്യമായി വരുന്ന ജീവനക്കാരുടെ തോത് കുറക്കണം.  നഴ്‌സറികളിലും കുട്ടികളുടെ ക്ലബുകളിലും ജോലി ചെയ്യുന്നവര്‍ വാക്‌സിന്‍ എടുത്തവരാണെന്നത് ഉറപ്പാക്കണം. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.

ആഭ്യന്തര യോഗങ്ങളുടെ എണ്ണം കുറയ്ക്കുകയും അത്യാവശ്യ യോഗങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുകയും വേണം. പൊതുഗതാതത്തിനുള്ള ബസുകളിലും മറ്റും യാത്രക്കാരുടെ എണ്ണം സീറ്റുകളുടെ എണ്ണത്തിന്റെ പകുതി മാത്രമായിരിക്കണം.

സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകളില്‍ എത്തുന്ന കാണികള്‍ ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ഉറപ്പുവരുത്താന്‍ കായിക അതോറിറ്റി ശ്രദ്ധിക്കണം. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഹെല്‍ത്ത് ക്ലബുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്കും  ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നവര്‍ക്കും മാത്രമായിരിക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള വിരലടയാള ശേഖരണം നിര്‍ത്തിവച്ചു.

 

 

Latest News