Sorry, you need to enable JavaScript to visit this website.

രണ്ടരദിവസം അവധി സ്വകാര്യമേഖലയിലും ബാധകമാക്കണമെന്ന് യു.എ.ഇയില്‍ ആവശ്യം

അബുദാബി - യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലര ദിവസം ജോലിയും രണ്ടര ദിവസം അവധിയുമായി ക്രമീകരിച്ച നടപടി സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യം. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) അംഗം സബ്രീന്‍ ഹസന്‍ അല്‍ യമാഹിയാണ് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി ഡോ. അബ്ദുറഹ്‌മാന്‍ അല്‍ അവറിനോട് ഈയാവശ്യം ഉന്നയിച്ചത്.
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കെങ്കിലും ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ജനുവരി 1 മുതലാണ് പുതിയ സമ്പ്രദായം നടപ്പിലായത്. ആഗോള വിപണികളുമായി യോജിപ്പിച്ചാണ് രാജ്യത്ത് പുതിയ വാരാന്ത്യത്തിന് രൂപം നല്‍കിയത്. സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാര്‍ക്ക് തൊഴില്‍ ആനുകൂല്യങ്ങളില്‍ പരമാവധി തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം.

യു.എ.ഇയിലെ ഏതാനും സ്വകാര്യ കമ്പനികള്‍ ഇതിനകം ഈ മാതൃക സ്വീകരിച്ചു. പ്രവൃത്തി സമയത്തില്‍ ഒരു മണിക്കൂര്‍ കൂട്ടിയാണ് 2 ദിവസത്തെ വാരാന്ത്യ അവധി നല്‍കിവരുന്നത്. ഇങ്ങനെ ചെയ്യുന്നതു ഉല്‍പാദന ക്ഷമത കൂട്ടുമെന്നു മനസ്സിലാക്കി മറ്റു കമ്പനികളും അവധി ഏകീകരിക്കാനുള്ള നീക്കത്തിലാണ്.

 

Tags

Latest News