തിരുവനന്തപുരം-രാഷ്ട്രപതിക്ക് ഡി.ലിറ്റ് ബിരുദം നൽകുന്നതുമായി ബന്ധപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി വി.സി നൽകിയ കത്ത് വിവാദമായതിനെ തുടർന്ന് വിശദീകരണമായി വി.സി തന്നെ രംഗത്ത്. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാൻ ഞാൻ പരമാവധി ജാഗരുകനാണ്. മനസ് പതറുമ്പോൾ കൈ വിറച്ചുപോകുന്ന സാധാരണത്വം ഒരു കുറവായി ഞാൻ കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ വിശദീകരണത്തിനില്ലെന്നും വി.സി പ്രൊഫ. വി.പി മഹാദേവൻ പിള്ള പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
വി.സിയുടെ കത്ത് കണ്ട് ഞെട്ടിയെന്ന് കഴിഞ്ഞ ദിവസം ഗവർണർ വ്യക്തമാക്കിയിരുന്നു. ഡി.ലിറ്റ് എന്ന് എഴുതിയതിലടക്കം അക്ഷര തെറ്റുള്ള കത്തിനെതിരെ വൻ വിമർശനമാണ് ഉയർന്നിരുന്നത്.