ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും;  കൊണ്ടു വരുന്നത് അംബാനിയുടെ വിമാനത്തില്‍

ദുബായ്- ദുബായില്‍ അന്തരിച്ച ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ആന്റ് ക്രിമിനോളജിയില്‍ പോസ്റ്റ്മോര്‍ട്ട് നടപടികള്‍ രാത്രി വൈകിയാണ് പൂര്‍ത്തിയയത്. മൃതദേഹം എംബാം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മുംബൈയിലെ സംസ്‌കാര ചടങ്ങുകളുടെ സമയം വ്യക്തമല്ല. ഇന്ത്യയിലെത്തിച്ചാല്‍ ഉടന്‍ ചടങ്ങുകള്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്.  54-കാരിയായ ശ്രീദേവി ഭര്‍ത്താവ് ബോണി കപൂറിനും മക്കള്‍ക്കുമൊപ്പം ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇയില്‍ എത്തിയതായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഹോട്ടലില്‍ വെച്ച് ശ്രീദേവി മരിച്ചത്.

വ്യവസായി അനില്‍ അംബാനിയുടെ വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കുക എന്നു റിപ്പോര്‍ട്ടുണ്ട്. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ട്രാവല്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനം എംബറര്‍ 135ബിജെ ഞായറാഴ്ച ഉച്ചയ്ക്ക് മുംബൈയില്‍നിന്ന് ദുബാലേക്ക് പറന്നിട്ടുണ്ട്. 13 സീറ്റുകളുള്ള ഈ ചെറുവിമാനത്തിലായിരിക്കും മൃതദേഹം മുംബൈയിലെത്തിക്കുക. 

Latest News