തിരുവനന്തപുരം- കേരളത്തിൽ കോവിഡ് വ്യാപനം അതിവേഗമാണെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമന്നും ആരോഗ്യമന്ത്രി വീണ ജോർജ്. വലിയ തോതിലുള്ള വർധനവാണ് കേരളത്തിൽ രേഖപ്പെടുത്തുന്നത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. പ്രോട്ടോകോൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരാഴ്ച്ചക്കകം നൂറു ശതമാനം വർധനവാണ് രോഗികളുടെ കാര്യത്തിലുണ്ടായത്. ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിക്കുന്നുണ്ട്. ഹോം ഐസലോഷൻ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ കൂടുതൽ പേർക്കും ബാധിച്ചത് ഡെൽറ്റ വകഭേദമാണ്.