പതിനാല് വയസുള്ള പെണ്‍കുട്ടിക്ക് പീഡനം; സണ്‍ഡേ  സ്‌കൂള്‍ അധ്യാപികയടക്കം 4 പേര്‍ക്ക് 12 വര്‍ഷം തടവ്

കൊച്ചി- കൊച്ചിയില്‍ 14 കാരിയെ പീഡിപ്പിച്ച കേസില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയടക്കം നാല് പേരെ കോടതി 12 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കിഴക്കമ്പലം സ്വദേശി അനീഷ, പട്ടിമറ്റം സ്വദേശി ബേസില്‍, കിഴക്കമ്പലം സ്വദേശി ബിജിന്‍, തൃക്കാക്കര തേവയ്ക്കല്‍ സ്വദേശി ജോണ്‍സ് മാത്യു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ പിഴയും ഒടുക്കണം. 2015ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.
അനീഷ പരിചയപ്പെടുത്തിക്കൊടുത്ത പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പിന്നെയും നിരവധി തവണ പീഡിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന അഡീ.സെഷന്‍സ് പോക്‌സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.
 

Latest News