ധീരജിനെ കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്.എഫ്.ഐ

പൈനാവ്- ഇടുക്കി പൈനാവ് എന്‍ജിനിയറിങ്ങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്  സംഘമെന്ന് എസ്എഫ്ഐ. തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ക്യാമ്പസിനകത്ത് ഒരു തരത്തിലുള്ള സംഘര്‍ഷവും ഇല്ലായിരുന്നുവെന്ന്  കോളേജ് പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു.

ക്യാമ്പസിന്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ്  കൊല്ലപ്പെട്ടത്. ക്യാമ്പസിനുള്ളില്‍ കാര്യങ്ങള്‍ സമാധാനപരമായിരുന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്ന് സിപിഎം ജില്ലാ സെക്രട്ടറി  പറഞ്ഞു. കോളേജ് തെരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരുന്നു ആക്രമണം. കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല.

 

Latest News