ഇന്ത്യയില്‍ 1,79,723 പേര്‍ക്ക് കൂടി കോവിഡ്, 146 മരണം, ഒമിക്രോണ്‍ 4,033

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ,  1,79,723  കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാള്‍ 12.5 ശതമാനം കൂടുതലാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് 146 മരണങ്ങളും  റിപ്പോര്‍ട്ട് ചെയ്തു.  4,033 ആണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം.
ദേശീയ കോവിഡ് രോഗവിമുക്തി ശതമാനം 96.62 ആയി കുറഞ്ഞു. ടി.പി.ആര്‍ നിരക്ക് 13.29 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 44,388 പുതിയ കേസുകളാണ് ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 2,02,259 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തര്‍പ്രദേശില്‍ 7,695 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച  552 കേസുകള്‍ മാത്രമാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

 

Latest News