ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,460 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 843 പേരുടെ അസുഖം ഭേദമായി. 141 പേരുടെ നില ഗുരുതരമാണ്. ഒരു രോഗിയാണ് മരിച്ചത്. കോവിഡ് ബാധിച്ച് സൗദിയിൽ ഇതോടകം 8.893 പേരാണ് മരിച്ചത്. 52,445,614 ഡോസ് വാക്സിൻ നൽകിയെന്ന് സർക്കാർ അറിയിച്ചു.






