സുപ്രീം കോടതിയില്‍ 4 ജഡ്ജിമാര്‍ക്ക് കോവിഡ്; 150 ജീവനക്കാര്‍ ക്വാറന്റീനില്‍

ന്യൂദല്‍ഹി- സുപ്രീം കോടതിയിലെ നാലു ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോടതിയിലെ 150ലേറെ ജീവനക്കാര്‍ ക്വാറന്റീനിലാണ്. ഇവരില്‍ പലര്‍ക്കും കോവിഡ് പോസിറ്റീവുമാണെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു. കോടതിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.5 ശതമാനമെന്ന ഉയര്‍ന്ന തോതിലാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 32 ജഡ്ജിമാരില്‍ നാലു പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. പനി ഉണ്ടായിരുന്ന ഒരു ജഡ്ജി ചൊവ്വാഴ്ച ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡിയുടെ യാത്രയയപ്പു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയില്‍ ഈ ജഡ്ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രണ്ടു ജഡ്ജിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പടര്‍ന്നതോടെ സുപ്രീം കോടതി പ്രവര്‍ത്തനം അടുത്ത ആറ് ആഴ്ചത്തേക്ക് വെര്‍ച്വല്‍ രീതിയിലേക്ക് മാറുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യാഴാഴ്ച അറിയിച്ചിരുന്നു.
 

Latest News