കര്‍ണാടകയില്‍ ഇന്ന് മുതല്‍ വാരാന്ത്യ കര്‍ഫ്യൂ;  തിങ്കളാഴ്ച പുലര്‍ച്ചെ വരെ നിയന്ത്രണം

ബംഗളുരു- കര്‍ണാടകയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച വാരാന്ത്യ കര്‍ഫ്യൂ ഇന്ന് മുതല്‍. വെള്ളി രാത്രി 10മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുവരെയാണ് വാരാന്ത്യ കര്‍ഫ്യൂ. രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെ നിലവിലുള്ള രാത്രി കര്‍ഫ്യൂവിനു പുറമെയാണിത്. ഓഫീസുകള്‍ തിങ്കള്‍മുതല്‍ വെള്ളിവരെ അഞ്ചു ദിവസം മാത്രം. മാളുകള്‍ക്കും ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്കും തിങ്കള്‍മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കാം. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി ബിബിഎംപി ബസുകള്‍ സര്‍വീസ് നടത്തില്ല. അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ മാത്രമേ ബസുകളില്‍ അനുവദിക്കുകയുള്ളൂ.ജനുവരി ആറു മുതല്‍ രണ്ടാഴ്ചത്തേക്ക് ആദ്യഘട്ടത്തില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. പിന്നീടിത് ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടി. 
 

Latest News