Sorry, you need to enable JavaScript to visit this website.

അധോവായു വിറ്റ് വൈറലായ യുഎസ് ടിവി താരം ആശുപത്രിയില്‍; ഓവറാക്കിയത് വിനയായി

വാഷിങ്ടന്‍- അധോവായു കുപ്പിയിലാക്കി വിറ്റ് വൈറലായ അമേരിക്കന്‍ ടിവി റിയാലിറ്റി ഷോ താരം സ്റ്റെഫാനി മാറ്റു തന്റെ സൈഡ് ബിസിനസ് നിര്‍ത്തി. വില്‍പ്പന പൊടിപൊടിച്ചതോടെ അധികമായി അധോവായു വിടാന്‍ ശ്രമിച്ചത് വിനയായി എന്നാണ് റിപോര്‍ട്ട്. വിടുന്ന വളി ജാറിലാക്കി ഒന്നിന് 1000 ഡോളര്‍ വരെ വാങ്ങിയാണ് സ്റ്റെഫാനി വിറ്റഴിച്ചിരുന്നത്. ഡിമാന്‍ഡ് കൂടിയതോടെ ആഴ്ചയില്‍ 50 ജാറുകള്‍ വരെ വില്‍പ്പന നടത്തിയിരുന്നതായി മെട്രോ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. ഏതായാലും അയോവായു വിട്ട് വിട്ട് തടി കേടായപ്പോള്‍ ഈ സൈഡ് ബിസിനസ് ഇവര്‍ നിര്‍ത്തിയിരിക്കുകയാണ്. അവശായയി ആശുപത്രിയായതോടെയാണ് തന്റെ വിരമിക്കല്‍ അവര്‍ പ്രഖ്യാപിച്ചത്. 

ഞാന്‍ അധികമായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ സ്‌ട്രോക്ക് വന്നപോലെയായി. എന്റെ അവസാന നിമിഷമെത്തി എന്നു പോലും ചിന്തിച്ചു- സ്റ്റെഫാനി ലാഡ്‌ബൈബിളിനോട് പറഞ്ഞു. ഹൃദയാഘാതം സംഭവിക്കുകയാണെന്ന് കരുതി സുഹൃത്തിനെ കാറുമായി വിളിച്ചു വരുത്തിയാണ് ആശുപത്രിയിലേക്കു പോയത്. അവിടെ എത്തി പരിശോധനകള്‍ നടത്തിയപ്പോഴാണ് ഇത് സ്‌ട്രോക്കും ഹൃദയാഘാതവും അല്ലെന്നും അതിശക്തമായി അധോവായു വിടാന്‍ ശ്രമിച്ചതു മൂലമുള്ള വേദനയാണെന്നും സ്ഥിരീകരിച്ചത്. ഭക്ഷണരീതി മാറ്റാനും ഗ്യാസ് ഒതുക്കാനുള്ള മരുന്ന് കഴിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ അധോവായു ബിസിനസ് നിര്‍ത്തേണ്ടിയും വന്നു.

അധോവായു (ഒറിജിനല്‍) ഇനി ഫാന്‍സിനു വില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഇപ്പോള്‍ ഡിജിറ്റല്‍ വളിയിലേക്ക് മാറിയിരിക്കുകയാണ് സ്റ്റെഫാനി. ഇനി ഡിജിറ്റല്‍ ഫാര്‍ട്ട് ജാറുകള്‍ ഓണ്‍ലൈനായി ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക് ആയാണ് വില്‍പ്പന. ഇക്കാര്യം സ്റ്റെഫാനി രണ്ടു ദിവസം മുമ്പ് ട്വിറ്ററില്‍ അറിയിച്ചിരുന്നു.

Latest News