ഇന്റർനെറ്റില്ലാതെ ഡിജിറ്റൽ പണമിടപാട്,  പുതിയ സംവിധാനം ഏർപ്പെടുത്താൻ ആർ.ബി.ഐ

ഇനി ഡിജിറ്റലായി പണം അയക്കാൻ ഇന്റർനെറ്റ്  വേണ്ട. ഇത്തരത്തിൽ ഓഫ്‌ലൈൻ പേയ്‌മെന്റ് രീതി ആവിഷ്‌കരിക്കാൻ പദ്ധതിയിടുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.  ഗ്രാമങ്ങൾ നെറ്റ്‌വർക്കില്ലാത്ത സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇടപാടുകൾ സുഗമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, വാലറ്റുകൾ, ആപ്പുകൾ അടക്കം  എന്തും ഉപയോഗിച്ച് ഓഫ്‌ലൈൻ പേയ്‌മെന്റ് രീതി  സാധ്യമാവും. ഇതിനായുള്ള പുതിയ ചട്ടക്കൂട് ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ആർ.ബി.ഐ അറിയിച്ചു. പരമാവധി ഓഫ്‌ലൈൻ മോഡിൽ അയക്കാൻ പറ്റുന്ന തുക 200 ആയിരിക്കും. ആകെ അയക്കാവുന്ന തുക പരിധി 2000 ഉം ആയിരിക്കും. ഇത്തരം ഇടപാടുകൾക്ക് സുരക്ഷ മുൻനിർത്തിയുള്ള അഡീഷണൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (എ.എഫ്.എ) ആവശ്യമില്ലെന്ന് ആർ.ബി.ഐ അറിയിച്ചിട്ടുണ്ട്. ഇടപാടുകൾ ഓഫ്‌ലൈൻ മോഡിൽ ആവുന്നതോടെ പൈസ ക്രെഡിറ്റാവുന്ന മെസേജുകളോ, നോട്ടിഫിക്കേഷനുകളോ വേഗത്തിൽ ഉപഭോക്താവിന്റെ ഫോണിൽ എത്താൻ വൈകിയേക്കും. പുതിയ സംവിധാനം 2020 മുതൽ 2021 വരെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാം എന്ന സംവിധാനത്തിലേക്ക് ആർ.ബി.ഐ എത്തുന്നത്. താമസിയാതെ ഇത് സാധ്യമാവും.

Latest News