ഐ.എം.എയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു;  അക്കൗണ്ടിന് എലോൺ മസ്‌ക് എന്ന പേര് നൽകി

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്  ഹാക്ക് ചെയ്തു. ജനുവരി 2 ന് രാത്രിയിൽ ഹാക്ക് ചെയ്യപ്പെട്ട  അക്കൗണ്ടിന് പ്രമുഖ വ്യവസായി എലോൺ മസ്‌കിന്റെ പേര് നൽകി.   അക്കൗണ്ടിൽ നിന്ന് മസ്‌കിന്റെ ഔദ്യോഗിക പ്രൊഫൈലിൽ നിന്ന് ട്വീറ്റുകൾക്ക് മറുപടി നൽകുകയും ചെയ്തു. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ട്വീറ്റുകൾക്കും ഐ.എം.എയുടെ ഹാക്ക് ചെയ്യപ്പെട്ട  അക്കൗണ്ടിൽ നിന്ന് മറുപടി നൽകിട്ടുണ്ട്. മിക്ക ട്വീറ്റുകളും ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ടുള്ളവയായിരുന്നു. ഐ.എം.എയുടെ  അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രവും നീക്കം ചെയ്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സമാനമായ രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്നും ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്ക് പ്രചാരണം നൽകും വിധമുള്ള ട്വീറ്റുകളായിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം  പങ്കുവെച്ചിരുന്നത്. നിലവിൽ ഐ.എം.എയുടെ ഔദ്യോഗിക അക്കൗണ്ടിന്റെ പേര് പഴയ പടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്ന പേരാക്കി മാറ്റിയിട്ടുണ്ട്. ഇതിന് മുമ്പ് പങ്കുവെച്ചിട്ടുള്ള ട്വീറ്റുകൾ വ്യാജമാണെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ഐ.എം.എ മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു. 

Latest News