ന്യൂദൽഹി- ജർമനിയിൽ വൻ സുരക്ഷാ ഭീതിക്ക് കാരണമായ ജെറ്റ് എയർവേയ്‌സ് സംഭവം അന്വേഷിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) ഉത്തരവിട്ടു.
ജെറ്റ് എയർവേയ്‌സ് വിമാനത്തിന് ജർമൻ വ്യോമ മേഖലയിൽ എയർ ട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 16 നാണ് വൻ സുരക്ഷാ വെല്ലുവിളി ഉയർന്നത്. വിമാനം ഭീകരർ തട്ടിയെടുത്തുവെന്ന സംശയത്തെ തുടർന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. പോർവിമാനങ്ങൾ വിമാനം തടഞ്ഞ് എസ്.ഒ.എസ് ചാനലിലൂടെയാണ് പിന്നീട് ബന്ധം പുനഃസ്ഥാപിച്ചത്. മുംബൈയിൽനിന്ന് ലനിലെ ഹീത്രുവിലേക്ക് പുറപ്പെട്ട വിമാനത്തിൽ 330 യാത്രക്കാരുായിരുന്നു. ജർമനിക്കു മുകളിലുടെ പറക്കുമ്പോൾ പ്രാദേശിക എയർ ട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. മിനിറ്റുകൾക്കകം ബന്ധം പുനഃസ്ഥാപിച്ചുവെങ്കിലും മുൻകരുതലെന്ന നിലയിൽ യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പു വരുത്താൻ ജർമൻ വ്യോമസേനയെ വിന്യസിച്ചിരുന്നുവെന്ന് ജെറ്റ് എയർവേയ്‌സ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ യാത്രക്കാർക്കു പുറമെ 15 ജീവനക്കാരുായിരുന്ന വിമാനം ലൻ വിമാനത്താവളത്തിൽ ഇറങ്ങി. സംഭവം ഡി.ജി.സി.എ അടക്കമുള്ള അധികൃതർക്ക് ജെറ്റ് എയർവേയ്‌സ് വിവരം യഥാസമയം റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 9ഡബ്ല്യൂ 118 ലുായിരുന്ന ജീവനക്കാരെ മാറ്റിനിർത്തിയിരിക്കുകയാണ്.