തിരുവനന്തപുരം- സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സ്ഥിരം സമരവേദികൾ ആരംഭിക്കാനും തീരുമാനിച്ചു. പദ്ധതിക്കായി സർവ്വേക്കല്ലുകൾ നാട്ടാൻ അനുവദിക്കില്ലെന്നും യോഗം തീരുമാനിച്ചു. നിയമസഭ ഉടൻ വിളിച്ചുകൂട്ടി വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.






