ഖാര്‍ത്തൂം- സുഡാന് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക് രാജിവച്ചു.
ഒക്ടോബറില്‍ അട്ടിമറി നടത്തിയ സൈന്യവുമായി അധികാരം പങ്കിടാന്‍ അദ്ദേഹം അടുത്തിടെ നടത്തിയ കരാറിനെതിരെയാണ ആയിരങ്ങള്‍ മാര്‍ച്ച് നടത്തിയത്.
'അധികാരം ജനങ്ങള്‍ക്ക്' എന്ന മുദ്രാവാക്യം മുഴക്കി, പ്രതിഷേധക്കാര്‍ സമ്പൂര്‍ണ സിവിലിയന്‍ ഭരണത്തിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍ സൈന്യം വീണ്ടും ശക്തമായി പ്രതികരിച്ചു, രണ്ട് പേര് മരിച്ചു.
ഹംദോക്കിന്റെ രാജിയോടെ രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യത്തിന്റെ വരുതിയിലായി.
2019-ല്‍ സുഡാനിലെ ദീര്‍ഘകാല സ്വേച്ഛാധിപത്യ പ്രസിഡന്റ് ഉമര്‍ അല്‍-ബഷീറിനെ അട്ടിമറിച്ച ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ജനാധിപത്യ ഭരണത്തിലേക്കുള്ള പരിവര്‍ത്തനത്തിനുള്ള സുഡാനിന്റെ ശ്രമങ്ങള്‍ക്കുള്ള മറ്റൊരു പ്രഹരമാണ് ഹംദോക്കിന്റെ രാജി.