Sorry, you need to enable JavaScript to visit this website.

വീട്ടിൽനിന്ന് കുതറിയോടിയ സിംഹക്കുട്ടിയെ കൈപ്പിടിയിലാക്കി യുവതി

രക്ഷപ്പെട്ട സിംഹക്കുട്ടിയെ കൈപ്പിടിയിൽ ഒതുക്കി കുവൈത്തി യുവതി വീട്ടിലേക്ക് മടങ്ങുന്നു.

കുവൈത്ത് സിറ്റി - വീട്ടിൽ നിന്ന് റോഡിലേക്ക് രക്ഷപ്പെട്ട സിംഹക്കുട്ടിയെ കൈപ്പിടിയിലാക്കി നടന്നുനീങ്ങിയ കുവൈത്തി യുവതിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. യുവതിയുടെ കൈയിൽ നിന്ന് കുതറി രക്ഷപ്പെടാൻ സിംഹക്കുട്ടി കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു. കുവൈത്തിലെ അൽസ്വബാഹിയ ഏരിയയിലാണ് കഴിഞ്ഞ ദിവസം രാത്രി സിംഹക്കുട്ടി വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്. 
റോഡിലൂടെ സിംഹക്കുട്ടി അലഞ്ഞുനടന്നത് പ്രദേശവാസികളെയും വഴിപോക്കരെയും ഭയചകിതരാക്കി. ഇതേ കുറിച്ച് ആളുകൾ പോലീസിൽ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ പരിസ്ഥിതി പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അപ്പോഴേക്കും ഉടമയായ യുവതി സിംഹക്കുട്ടിയെ കൈപ്പിടിയിലാക്കി വീട്ടിലേക്ക് മടങ്ങി. യുവതിയുടെ പിതാവ് പിന്നീട് സിംഹക്കുട്ടിയെ നേരത്തെ വളർത്തിയ ആളുകളുമായും പരിസ്ഥിതി പോലീസുമായും ഏകോപനം നടത്തി സിംഹക്കുട്ടിയെ അവർക്ക് കൈമാറി. 

Latest News