Sorry, you need to enable JavaScript to visit this website.

ദുബായ് ഗോൾഡൻ വിസക്കാർക്ക് ക്ലാസില്ലാതെ ലൈസൻസ്

ദുബായ്- യു.എ.ഇ ഗോൾഡൻ വിസയുള്ളവർക്ക് ദുബായിൽ ഇനി ക്ലാസുകളില്ലാതെ ഡ്രൈവിംഗ് ലൈസൻസ്. ഗോൾഡൻ വിസയുള്ള ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾ ഇതിനായി അതത് രാജ്യത്തെ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണം. 
തുടർന്ന് അപേക്ഷകന്റെ റോഡിലെ അറിവും മറ്റു മികവും പരിശോധിച്ച് റോഡ് ടെസ്റ്റിന് അപേക്ഷിക്കാം. ഇതും വിജയിക്കുന്നതോടെ, ഡ്രൈവിംഗ് ലൈസൻസ് വേഗത്തിൽ നേടാനാകും. റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (ആർ.ടി.എ) ഇക്കാര്യം അറിയിച്ചത്. പിന്നീട് ഇതേ ലൈസൻസ് ദുബായിൽ എളുപ്പത്തിൽ പുതുക്കുകയും ചെയ്യാം.
 

Tags

Latest News