ആനകളുടെ വിനോദം പലപ്പോഴും ഓണ്‍ലൈനില്‍ വൈറലാകാറുണ്ടെങ്കിലും പിന്നെ കഴിക്കാന്‍ തലയ്ക്കുമുകളില്‍ ഭക്ഷണം ശേഖരിക്കുന്ന ഒരു ആനക്കുട്ടിയാണ് പുതുതായി വൈറലായത്.
ലതികയെന്ന ആനക്കുട്ടിയാണ് പച്ചിലകള്‍ ഭക്ഷിക്കുന്നതോടൊപ്പം തുമ്പിക്കൈ കൊണ്ട് ഉയര്‍ത്തി തലയ്ക്കുമുകളില്‍ ശേഖരിക്കുന്നത്. വീഡിയോ കാണുമ്പോള്‍ ആനക്കുട്ടി എന്താണ് ചെയ്യുന്നതെന്ന് സംശയം തോന്നുമെങ്കിലും ലതികയുടെ രീതി വിശദീകരിക്കുകായമ് ഷെല്‍ഡ്രക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്.
ലതിക എപ്പോഴും കുറച്ച് പിന്നെ കഴിക്കാന്‍ ശേഖരിക്കും. അതും ഏറ്റവും സൗകര്യപ്രദമായ സ്ഥലത്തുതന്നെ. തലയ്ക്കു മുകളില്‍.






