Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ റെയില്‍: കല്ലിടല്‍ തടഞ്ഞവര്‍ക്കെതിരേ  10 ലക്ഷം രൂപയുടെ ഉപകരണം നശിപ്പിച്ചെന്നു കേസ്

കോഴിക്കോട്- കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ കേസുമായി പോലീസ്. സര്‍വേ കല്ല് സ്ഥാപിക്കാന്‍ എത്തിയ ജീവനക്കാരെ ആക്രമിച്ച് 10 ലക്ഷം രൂപയുടെ ഉപകരണം നശിപ്പിച്ചെന്ന പേരില്‍ കോഴിക്കോട് കുണ്ടായിത്തോട് നിവാസിക്കെതിരെ നല്ലളം പോലീസ് കേസെടുത്തു. സര്‍വേ നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണം നശിപ്പിച്ചെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണു കേസ്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ് സമരസമിതി പ്രവര്‍ത്തകര്‍.കഴിഞ്ഞ ദിവസം കല്ല് സ്ഥാപിക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞിരുന്നു. ഈ സംഭവത്തിലാണ് ഉപകരണം കേടു വരുത്തിയെന്ന പേരില്‍ കേസെടുത്തത്. പിന്നീടു വീട്ടില്‍ ആളില്ലാത്ത സമയത്ത് അടച്ചിട്ട ഗേറ്റ് ചാടിക്കടന്നു മുറ്റത്ത് കെ റെയില്‍ കല്ല് സ്ഥാപിക്കുകയും ചെയ്തിരുന്നു. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരിലും കേസെടുക്കുന്നുണ്ട്. കോവിഡ് മാനദണ്ഡം പാലിക്കാതെ പാര്‍ട്ടി സമ്മേളനങ്ങളും പൊതുപരിപാടികളും നടത്തുന്ന സര്‍ക്കാര്‍ സമരം പൊളിക്കാന്‍ മനഃപൂര്‍വം കേസെടുക്കുകയാണെന്നു സമരക്കാര്‍ ആരോപിച്ചു.കെ റെയിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മേഖലകളില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. കല്ലിടല്‍ അടക്കമുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന കാര്യം മാത്രമാണു പരിശോധിക്കുന്നതെന്നാണു പോലീസ് വിശദീകരണം. സമരത്തില്‍ പങ്കെടുത്ത ചിലരെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള 'ഓപ്പറേഷന്‍ കാവല്‍' പദ്ധതിയുടെ ഭാഗമായി സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചതായും ആരോപണമുണ്ട്.
 

Latest News