Sorry, you need to enable JavaScript to visit this website.

ആപ്പിളിനെതിരെ ഇന്ത്യയിലെ കോംപറ്റീഷന്‍  കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂദല്‍ഹി- ടെക് ഭീമനായ ആപ്പിള്‍  കമ്പനിക്കെതിരെ ഇന്ത്യയിലെ കോംപറ്റീഷന്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ആപ് സ്‌റ്റോറില്‍ ബിസിനസ് രംഗത്തിന് ചേരാത്ത മോശം പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അന്വേഷണം. ടെക് ലോകത്തെ ആഗോള ഭീമനെതിരെയുള്ള  അന്വേഷണം ബിസിനസ് ലോകത്തെയാകെ അമ്പരപ്പിലാക്കിയിട്ടുണ്ട്. ആപ്പ് സ്‌റ്റോറില്‍ ആപ്ലിക്കേഷനുകള്‍ക്ക് മേല്‍ ബിസിനസ് രംഗത്തിന്റെ സന്മാര്‍ഗത്തിന് ചേരാത്ത വിധത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു, ആപ്ലിക്കേഷന്‍ വിതരണ വിപണിയില്‍ മേധാവിത്തം കാട്ടുന്നു തുടങ്ങിയ പരാതികളാണ് ആപ്പില്‍ ഇന്‍കോര്‍പറേറ്റഡിനും ആപ്പിള്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിനും എതിരെ ഉയര്‍ന്നിരിക്കുന്നത്.
കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് 20 പേജുള്ള ഉത്തരവാണ് കേന്ദ്ര ഏജന്‍സി പുറത്തിറക്കിയത്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ലഭ്യമായ ഒരേയൊരു ആപ്ലിക്കേഷന്‍ വിതരണ സംവിധാനമാണ് ആപ് സ്‌റ്റോറെന്നും ഇത് എല്ലാ ഐഫോണികളിലും ഐപാഡുകളിലും മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തവയാണെന്നും ഉത്തരവിലുണ്ട്.തേര്‍ഡ് പാര്‍ട്ടി ആപ് സ്‌റ്റോറുകള്‍ക്ക് ആപ്പിളിലുള്ള വിലക്ക്, ചില സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ നിന്ന് ആപ്ലിക്കേഷനുകളെ വിലക്കുന്ന നടപടി എന്നിവയെല്ലാം കമ്പനിക്കെതിരെയുള്ള അന്വേഷണത്തിന് കാരണമായി. തേര്‍ഡ് പാര്‍ടി ആപ് സ്‌റ്റോറുകള്‍ക്ക് ഇടമില്ലാത്തത് തന്നെ സിസിഐയുടെ കാഴ്ചപ്പാടില്‍ ആരോഗ്യകരമായ വിപണി പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാണ്. അതിനാല്‍ വരുംദിവസങ്ങള്‍ ആപ്പിള്‍ കമ്പനിക്ക് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാവും.
 

Latest News