ചെന്നൈ- രഹസ്യ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ മുന്‍ കാമുകനായ പ്രൊഫസറെ യുവതിയും പുതിയ കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി.
ചെന്നൈയില്‍ സ്വകാര്യ കോളേജിനു പുറത്താണ് സംഭവം. തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി പ്രൊഫസര്‍ പിഎച്ച്.ഡിക്കാരിയായ യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നുവന്ന് പോലീസ് പറഞ്ഞു.
ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ ഫോട്ടോകള്‍ പുറത്തുവിടുമെന്ന പ്രൊഫസറുടെ ഭീഷണിയെ തുടര്‍ന്നാണ് കാമുകനുമായി ഗൂഢാലോചന നടത്തി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
കോവിഡ് ലോക്ക്ഡൗണ്കാലത്താണ് 26 കാരിയും പ്രൊഫസറും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചത്.






