Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'അടുത്ത കെട്ട് ഉടനെ ഉണ്ടോ' എന്ന് ചോദിച്ചയാള്‍ക്ക് അമ്പിളി ദേവിയുടെ വായടപ്പന്‍  മറുപടി 

കൊല്ലം- സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റമായി എത്തിയ ആളുടെ വായടപ്പിച്ച് നടി അമ്പിളി ദേവി. കഴിഞ്ഞ ദിവസം 'മധുരം ശോഭനം' എന്ന ടെലിവിഷന്‍ പരിപാടിയില്‍ അമ്പിളി നൃത്തം ചെയ്തിരുന്നു. ഹിറ്റ്‌ലര്‍ സിനിമയിലെ 'കിതച്ചെത്തും കാറ്റേ, കൊതിച്ചിപ്പൂം കാറ്റേ' പാട്ടിനാണ് ഷോയില്‍ അമ്പിളി ദേവി ചുവടുവച്ചത്. ഈ പരിപാടിയില്‍ നിന്നുമുള്ള തന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെയാണ് അധിക്ഷേപ കമന്റുമായി ഒരാള്‍ എത്തിയത്അടുത്ത കെട്ട് ഉടനെ എങ്ങാനും ഉണ്ടോ' എന്നാണ് ഒരാള്‍ അമ്പിളിയുടെ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. തന്നെ അപമാനിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി കൊണ്ട് അമ്പിളി ദേവി നേരിട്ടെത്തി. 'നാളെ ആണല്ലോ, ഉറപ്പായും വരണേ' എന്നായിരുന്നു അമ്പിളി നല്‍കിയ കലക്കന്‍ മറുപടി. അമ്പിളിയും കൂടി പ്രതികരിച്ചതോടെ കമന്റും മുക്കി ഇയാള്‍ മുങ്ങുകയായിരുന്നു. അമ്പിളി ദേവിക്ക് പിന്തുണയുമായി നിരവധി പേര്‍ അധിക്ഷേപ കമന്റിട്ടയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
 

Latest News