അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ദല്‍ഹിയില്‍ പുതിയ തീരുമാനം 

ന്യൂദല്‍ഹി-ദല്‍ഹിയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ ഹോട്ടലുകളും കോവിഡ് കെയര്‍ സെന്ററുകളും അടക്കമുള്ള പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ തീരുമാനം.

ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ ഇതുവരെ നേരെ ആശുപത്രികളിലേക്ക് കൊണ്ടുപോകകുയായിരുന്നു.

ഇനി മുതല്‍ ജില്ലാ അധികൃതര്‍ നിശ്ചയിക്കുന്ന പ്രത്യേക കേന്ദ്രങ്ങളില്‍ ഐസൊലേറ്റ് ചെയ്യാനാണ് ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.
 

Latest News