ബെംഗളൂരു- മകന്റെ മുന്നില്‍ വെച്ച് യുവതിയെ കൊലപ്പെടുത്താനുള്ള കാരണം ഇവരുടെ മകളും രണ്ടാം ഭര്‍ത്താവും തമ്മിലുള്ള പ്രണയമെന്ന് പോലീസ്.
തിങ്കളാഴ്ച ബെംഗളൂരു പ്രാന്തത്തിലാണ് 42 കാരി അര്‍ച്ചന റെഡ്ഢിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഏഴുപേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടാം ഭര്‍ത്താവ് നവീനും ആദ്യ ഭര്‍ത്താവിലുള്ള മകള്‍ യുവികയും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു.
യുവിക സ്വത്തുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അര്‍ച്ചന നല്കാന് തയാറായിരുന്നില്ല.






