അബുദാബി- പുതുവര്‍ഷാഘോഷം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കുമുള്ള കോവിഡ് മാനദണ്ഡം അബുദാബി സാംസ്‌കാരിക, വിനോദ സഞ്ചാര കേന്ദ്രം പ്രഖ്യാപിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഗ്രീന്‍പാസും 96 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റിവ് ഫലവും ഉണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. അതിഥികള്‍ മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.
കോവിഡ് വാക്സിന്‍ എടുത്ത താമസക്കാരും സന്ദര്‍ശകരും പി.സി.ആര്‍ ടെസ്റ്റ് എടുത്താല്‍ 14 ദിവസത്തേക്ക് അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസ് ലഭിക്കും. പുറമെ 96 മണിക്കൂറിനകമുള്ള പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലവും ഉള്ളവര്‍ക്കേ ആഘോഷപരിപാടികളില്‍ പ്രവേശനം നല്‍കാവൂ. ആഘോഷ സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധനയുണ്ടാകും. നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.






