മൂന്നാമത്തെ ടിക്ക് കൊണ്ടുവരാന്‍ വാട്‌സാപ്പിന് പദ്ധതിയില്ലെന്ന് റിപ്പോര്‍ട്ട്. സ്‌ക്രീന്‍ ഷോട്ടുകള്‍ കണ്ടെത്താന്‍ പുതുതായി ഒരു ടിക്ക് ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വാബീറ്റാഇന്‍ഫോ നിഷേധിച്ചു. വാട്‌സാപ്പില്‍ പുതുതായി വരുന്ന ഫീച്ചറുകള്‍ നേരത്തെ തന്നെ പുറംലോകത്ത് എത്തിക്കുന്ന വെബ്‌സൈറ്റാണ് വാബീറ്റാഇന്‍ഫോ.
അയക്കുന്ന മെസേജ് കിട്ടിയോ എന്നറിയാന്‍ അയച്ചയാളെ സഹായിക്കന്നതാണ് നിലവില്‍ ബ്ലൂ ടിക്ക്. ഒരു മെസേജ് സ്വീകരിച്ച് വായിച്ചാലാണ് ബ്ലൂടിക്ക് തെളിയുക.
അതിനിടെ, ബിസിനസ് നിയര്‍ബൈ എന്നൊരു പുതിയ ഫീച്ചര്‍ വാട്‌സാപ്പ് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ സമീപത്തുള്ള
ഹോട്ടലുകളും ഗ്രോസറികളും ടെക്‌സറ്റൈല്‍സും മറ്റും കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചറെന്ന് വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം കടകളിലേക്ക് നേരിട്ട് ഓര്‍ഡര്‍ നല്‍കുന്നതിന് വാട്‌സാപ്പ് വഴി സാധി്ക്കുമോ എന്നു വ്യക്തമല്ല. ബിസിനസുകളുടെ ലൊക്കേഷനും കോണ്‍ടാക്ട്് വിവരങ്ങളും മാത്രമേ ലഭിക്കുകയൂള്ളൂവെന്നും പറയുന്നു.
നിലവില്‍ സാവോ പോളോയില്‍ വാട്‌സാപ്പ് ഈ ഫീച്ചര്‍ ആരംഭിച്ചിട്ടുണ്ട്. ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ഇത് ഉടന്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.