ബംഗളൂരു- മകന്റെ കണ്മുന്നില് യുവതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ മുന്‍ഭര്‍ത്താവിനെ പോലീസിന് സംശയം. 42 കാരി അര്‍ച്ചനെ റെഡ്ഢിയാണ് മഴുകൊണ്ടുള്ള വെട്ടേറ്റു മരിച്ചത്.
മുന്‍ ഭര്‍ത്താവ് നവീനും സുഹൃത്ത് സന്തോഷും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
അര്‍ച്ചന റെഡ്ഢിയും നവീനും അഞ്ച് വര്‍ഷം മുമ്പ് വിവാഹ മോചിതരായെങ്കിലും ഒരു സ്ഥലത്തെ ചൊല്ലി തര്‍ക്കം തുടരുകയായിരുന്നു.






