ദുബായ്- മഴയെത്തുടര്‍ന്ന് യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ തണുപ്പുകൂടി. പുതുവത്സരത്തോടനുബന്ധിച്ച് ദുബായ് ഉള്‍പ്പെടെയുള്ള ഇതര മേഖലകളിലും മഴ പെയ്യുമെന്നും കടലില്‍ തിരകള്‍ ശക്തമാകുമെന്നുമാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
തീരപ്രദേശങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. റാസല്‍ഖൈമ അല്‍ ഹുദൈബ, ഷാര്‍ജ ഖോര്‍ഫക്കാന്‍, മലീഹ, ഉമ്മുല്‍ഖുവൈന്‍ അല്‍ റഖ എന്നിവിടങ്ങളിലും അബുദാബി അല്‍ റഹ്ബയിലും അല്‍ സംഹയിലും പുലര്‍ച്ചെ നേരിയ മഴ ലഭിക്കുകയും തണുത്ത കാറ്റുവീശുകയും ചെയ്തു.
വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.






