റിയാദ് - പഴയ ബിൽ കുടിശ്ശിക ആയിരം റിയാൽ കവിയുന്ന പക്ഷം വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. മൂന്നു മാസത്തിലേറെ കാലത്തെ ബില്ലുകൾ ഒടുക്കാതെ ശേഷിച്ചാലും കണക്ഷൻ വിച്ഛേദിക്കും. കണക്ഷൻ വിച്ഛേദിക്കുന്ന തീയതി സൗദി ഇലക്ട്രിസിറ്റി കമ്പനി സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് അയക്കുന്ന എസ്.എം.എസ് വഴി ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്നും കമ്പനി പറഞ്ഞു. ബിൽ തുക എത്രയായാലാണ് ഗാർഹിക വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുകയെന്ന് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി ഇക്കാര്യം അറിയിച്ചത്.