ന്യൂദല്‍ഹി- കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സിനിമാ ശാലകള്‍, സ്പാ, ജിം,മള്‍ട്ടിപ്ലക്സ്, ഓഡിറ്റോറിയം, സ്പോര്‍ട്ട് കോംപ്ലസ് തുടങ്ങിയവ ഉടന്‍ അടച്ചുപൂട്ടി. സ്കൂളുകളും കോളേജുകളും അടച്ചിടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചു.
ദല്‍ഹി മെട്രോയും റെസ്റ്റോറന്റുകളും ബാറുകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. ഒറ്റ, ഇരട്ട ദിവസങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍ രാവിലെ പത്ത് മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു.