ദുബായ്-അബുദാബിയിലേക്ക് പ്രവേശിക്കാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏതെങ്കിലും എമിറേറ്റ്‌സിൽനിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനാണ് നിയന്ത്രണം. ഇതനുസരിച്ച് രണ്ടു ഡോസ് വാക്‌സിൻ എടുത്തവർ അൽഹുസ്ൻ(Alhosn) ആപ്പിൽ ഗ്രീൻ സ്റ്റാറ്റസാകണം. വാക്‌സിൻ എടുക്കാത്തവർ അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് 96 മണിക്കൂറിനകം എടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിക്കണം. പുതിയ നിയന്ത്രണം വ്യാഴാഴ്ച മുതൽ നിലവിൽ വരും. ഒമിക്രോൺ കേസുകൾ കൂടി വരുന്ന പശ്ചാതലത്തിലാണ് നിയന്ത്രണം.






