കുവൈത്ത് കോവിഡ് പ്രതിരോധം കര്‍ശനമാക്കുന്നു

കുവൈത്ത് സിറ്റി- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ കുവൈത്ത് തീരുമാനിച്ചു. മാസ്‌ക് ധാരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം പാടില്ലെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത മന്ത്രിതല യോഗത്തിന് ശേഷം സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ ജാഗ്രതയോടെയാണു പ്രവര്‍ത്തിക്കുന്നതെന്ന് യോഗം വിലയിരുത്തി.  സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും യോഗം അഭ്യര്‍ഥിച്ചു.

 

Latest News