Sorry, you need to enable JavaScript to visit this website.

റിയാദിൽ പ്രളയത്തിൽ പെട്ട പിക്കപ്പിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട അൽറംഹിയക്ക് പടിഞ്ഞാറ് താഴ്‌വരയിൽ പ്രളയത്തിൽ പെട്ട പിക്കപ്പിൽ കുടങ്ങിയവരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏതാനും പേർ സഞ്ചരിച്ച പിക്കപ്പ് പ്രളയത്തിൽ പെട്ടത്. ഇതേ കുറിച്ച് സിവിൽ ഡിഫൻസിൽ വിവരം ലഭിക്കുകയായിരുന്നു. 
മഴക്കു സാധ്യതയുള്ള ഈ ദിവസങ്ങളിൽ പ്രളയമുണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകൾ മുറിച്ചുകടക്കാൻ സാഹസികത കാണിക്കരുത്. പ്രളയസാധ്യതയുള്ള താഴ്‌വരകളിൽ തമ്പുകൾ സ്ഥാപിച്ച് ക്യാമ്പ് ചെയ്യുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. 
അതേസമയം, മലവെള്ളപ്പാച്ചലിനും ഒഴുക്കിനുമിടെ താഴ്‌വരകൾ മുറിച്ചുകടക്കുന്നതിനെതിരെ ഡ്രൈവർമാർക്ക് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ജീവൻ അപകടത്തിലാക്കി ഇങ്ങിനെ താഴ്‌വരകൾ മുറിച്ചുകടക്കുന്നത് ഗതാഗത നിയമ ലംഘനവുമാണ്. ഇതിന് 5,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. 

Latest News