Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികള്‍  ഉപയോഗിച്ചത് മദ്യമല്ല, എംഡിഎംഎ എന്ന് സംശയം

കൊച്ചി-  മൂവാറ്റുപുഴ കിഴക്കമ്പലത്തെ ആക്രമണത്തില്‍ തൊഴിലാളികള്‍ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്ഥിരീകരണം. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉപയോഗിച്ചത് എംഡിഎംഎ ആണോയെന്ന സംശയത്തിലാണ് പോലീസ്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും.
തൊഴിലാളികളുടെ ക്യാമ്പില്‍ നിന്ന് നേരത്തെ എല്‍എസ്ഡി സ്റ്റാമ്പ് പിടികൂടിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അക്രമമുണ്ടായ ക്യാമ്പില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ ഉണ്ട്. അന്തേവാസികളില്‍ മലയാളികളും ഉള്‍പ്പെടുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിനിടെ കിഴക്കമ്പലത്ത് പോീസ് വാഹനം കത്തിച്ചതില്‍ ദുരൂഹതയെന്ന് പോലീസ് പറയുന്നു. സാധാരണ വസ്തുക്കള്‍ ഉപയോഗിച്ചല്ല വാഹനം കത്തിച്ചതെന്നാണ് നിഗമനം. കത്തിക്കാന്‍ മറ്റ് വസ്തുക്കളോ രാസപഥാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
 

Latest News