മകളുടെ ഫോണില്‍നിന്ന് നമ്പരെടുത്ത് അശ്ലീലചിത്രമയച്ചു, 52കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍- മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തില്‍ 52കാരന്‍ അറസ്റ്റിലായി. കണ്ണൂര്‍ കടലായി കുറുവയിലെ കാര്യന്‍കണ്ടി ഹരീഷിനെ(52)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പോക്‌സോ നിയമപ്രകാരം ഹരീഷിന് എതിരെ പോലീസ് കേസെടുത്തത്.

എല്‍.ഐ.സി ഏജന്റായ പ്രതി മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത്. മകളുടെ ഫോണില്‍നിന്നാണ് ഇയാള്‍ കൂട്ടുകാരികളുടെ നമ്പരുകള്‍ ശേഖരിച്ചത്. നഗരത്തിലെ സ്‌കൂളിലെ പി.ടി.എ പ്രസിഡന്റായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

Latest News