ദോഹ- ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരണമടഞ്ഞു. വിദേശങ്ങളില്‍നിന്നെത്തിയ 89 പേര്‍ക്കുള്‍പ്പെടെ 296 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 133 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് സമീപ ദിവസങ്ങളായി കോവിഡ് പ്രതിദിന പോസിറ്റീവ് കേസുകളും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. നിലവില്‍ 2,729 പേരാണ് കോവിഡ് പോസിറ്റീവായി കഴിയുന്നത്. ഇവരില്‍ 4 പേര്‍ക്കാണ് നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരും ക്വാറന്റൈനിലാണ്.






