കര്‍ണാടകയില്‍ ചൊവ്വാഴ്ച മുതല്‍ 10 ദിവസം രാത്രി കര്‍ഫ്യൂ

ബെംഗളുരു- ഡിസംബര്‍ 28 ചൊവ്വാഴ്ച മുതല്‍ സംസ്താനത്ത് രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കാല കര്‍ഫ്യൂ നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ സുധാകര്‍ അറിയിച്ചു. 10 ദിവസത്തേക്കാണ് രാത്രി വിലക്ക്. ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്കും ആളുകള്‍ കൂടിച്ചേരുന്നതിനും സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 

തുറന്ന സ്ഥലങ്ങളില്‍ പരിപാടികള്‍ക്കും പാര്‍ട്ടികള്‍ക്കും വിലക്കുണ്ട്. പ്രത്യേകിച്ച് ആഘോഷങ്ങള്‍ ഡിജെ പാര്‍ട്ടികള്‍ക്കും വലിയ ആള്‍ക്കൂട്ടങ്ങളും നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവ പൂര്‍ണമായും കര്‍ണാടകയില്‍ നിരോധിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഭക്ഷണ ശാലകളിലും ഹോട്ടലുകളിലും റസ്ട്രന്റുകളിലും പകുതി പേര്‍ക്കു മാത്രമെ അനുമതിയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
 

Latest News