അതിനി വേണ്ട,  പുഷ്പയിലെ വിവാദ  സീന്‍  ഒഴിവാക്കി, അണിയറ പ്രവര്‍ത്തകര്‍

കോ്ട്ടയം- സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പയിലെ വിവാദ സീന്‍ പിന്‍വലിച്ച് ചിത്രത്തിന്റെ  അണിയറ പ്രവര്‍ത്തകര്‍.  ആരാധകരുടെ എതിര്‍പ്പ് കണക്കിലെടുത്താണ് നടപടി. ചിത്രത്തിലെ പാട്ട് രംഗത്തിലാണ് രശ്മിക മന്ദാനയുടെ നെഞ്ചില്‍ തൊടുന്ന ദൃശ്യങ്ങളുള്ളത്.ഇതാണ് വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇത്തരം സീനുകള്‍ ഇഷ്ടമാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ വിവാദ സീന്‍ അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കി. ഡിസംബര്‍ 17ന് എത്തിയ ചിത്രം വമ്പന്‍ പ്രതികണങ്ങളുമായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടയില്‍  ഒടിടി അവകാശം ആമസോണ്‍ െ്രെപം സ്വന്തമാക്കിയതായി വാര്‍ത്തകളുണ്ട്.  ജനുവരി ആദ്യ വാരം ചിത്രം ആമസോണില്‍ എത്തുമെന്ന് ചില വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 71 കോടിയാണ് ചിത്രത്തിന്റെ റിലീസിന് തന്നെ ലോകമെമ്പാടും പുഷ്പ നേടിയ കലക്ഷന്‍.മുടക്കുമുതലിന്റെ  ഇരട്ടി ചിത്രം ഇതുവരെ നേടിയെന്നാണ് സിനിമ രംഗത്തെ നിരീക്ഷകര്‍ പറയുന്നത്. 250 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്ക് മുതലായി പറയുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് മുട്ടം സെട്ടി മീഡിയ എന്നിവരുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
 

Latest News