ദുബായ് - ഷാര്‍ജയിലെ അഡ്വര്‍ടൈസിംഗ് കമ്പനി ജീവനക്കാരന്‍ എറണാകുളം പറവൂര്‍ സ്വദേശി ബിജേഷ് ബോസി (33)ന് അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (2 കോടിയിലേറെ രൂപ) സമ്മാനം.
2 ദിവസം മുന്‍പാണ് ബിജേഷിന്റെ ഭാര്യ ചന്ദന ഇരട്ട പെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയത്. ഇതിന് പിന്നാലെയെത്തിയ സമ്മാനം ഇരട്ടി സന്തോഷമായി. പാക്കിസ്ഥാന്‍ സ്വദേശിയുള്‍പ്പെടെ 15 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്നും തുക തുല്യമായി വീതിക്കുമെന്നും ബിജേഷ് പറഞ്ഞു.






